സരബ്ജിത് മുഷറഫിന് ദയാഹര്‍ജി നല്‍കി
ഇസ്ലാമബാദ്: ബോംബ് സ്ഫോടനം നടത്തിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ട് പാകിസ്ഥാനില്‍ വധശിക്ഷ നേരിടുന്ന ഇന്ത്യക്കാരനായ സരബ്ജിത് സിംഗ് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ദയാഹര്‍ജി നല്‍കി.
തന്നെ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കാണിച്ച് അയച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തന്നെ വിട്ടയക്കണമെന്ന് സരബ്ജിത് മുഷറഫിനോട് അപേക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് തപാല്‍ വഴി മുഷറഫിന് സരബ്ജിത് ദയാഹര്‍ജി അയച്ചത്. തനിക്ക് വധശിക്ഷ വിധിച്ച കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സരബ്ജിത് നല്‍കിയ ഹര്‍ജി പാകിസ്ഥാന്‍ സുപ്രിം കോടതി തള്ളിയിരുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സരബ്ജിത് മൂന്ന് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയെന്ന മറ്റൊരു കേസില്‍ സുപ്രിം കോടതി വിധി പറയാനിരിക്കുകയാണ്.












Click it and Unblock the Notifications