Get Updates
Get notified of breaking news, exclusive insights, and must-see stories!

ചത്ത കോഴികള്‍ ബാംഗ്ലൂരില്‍ ഭീതി പരത്തുന്നു

ബാംഗ്ലൂര്‍: ശിവാജി നഗര്‍ മാര്‍ക്കറ്റിലെ ഒരു കടക്ക് പുറത്തെ ലോറിയില്‍ ആയിരത്തോളം കോഴികള്‍ ചത്ത നിലയില്‍ കണ്ടത് ബാംഗ്ലൂരില്‍ വീണ്ടും പക്ഷിപ്പനി ഭീതി പരത്തുന്നു.

വെള്ളിയാഴ്ച ലോറിയില്‍ കോഴികളെ ഹൊസൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ടയര്‍ പൊട്ടിയതു കാരണം അഞ്ചു മണിക്കൂറോളം ലോറി നിര്‍ത്തിയിട്ടപ്പോഴാണ് ചത്ത നിലയിലുള്ള കോഴികള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

കടുത്ത ചൂട് കാരണമാണ് കോഴികള്‍ ചത്തതെന്നാണ് കടയുടമ പറയുന്നത്. എന്നാല്‍ പക്ഷിപ്പനി ഭീതി മറന്ന് കോഴിവിഭവങ്ങള്‍ കഴിക്കാന്‍ പുനരാരംഭിച്ച നഗരവാസികളില്‍ ഈ സംഭവം വീണ്ടും ആശങ്ക പരത്തിയിരിക്കുകയാണ്. മിക്ക നഗരവാസികളും കോഴിയിറച്ചി കഴിക്കുന്നത് വീണ്ടും നിര്‍ത്തിയതോടെ കോഴി വ്യാപാരം കുറഞ്ഞിട്ടുണ്ട്.

കോഴികള്‍ ചത്തതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ ചത്ത കോഴികളുടെ സാമ്പിളുകള്‍ ഭോപാലിലെ ലബോട്ടറിയിലേക്ക് അധികൃതര്‍ അയച്ചിട്ടുണ്ട്. അതേ സമയം കര്‍ണാടകത്തില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+