ബിജെ-പി എട്ട് സ്ഥാനാര്‍ത്ഥികളെ മാറ്റി
തൃശൂര്‍: ബിജെ-പി പട്ടികയിലെ എട്ട് സ്ഥാനാര്‍ത്ഥികളെ മാറ്റി. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയില്‍ ദിലീപ്കുമാറിനു പകരം ശിവപ്രസാദും നെടുമങ്ങാട്ട് രമാദേവിക്കു പകരം അഡ്വ. സുബ്രഹ്മണ്യന്‍ പോറ്റിയും ആര്യനാട്ട് ശ്രീകണ്ഠനു പകരം ജോണ്‍ തോമസും മത്സരിക്കും.
പാറശ്ശാല ജനതാദള്‍ (യു) വിന് നല്‍കി. തിരുവനന്തപുരം ഈസ്റില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ജ്യോതീന്ദ്രകുമാറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കൊല്ലത്ത് സി. തമ്പിയെ സ്ഥാനാര്‍ത്ഥിയാക്കി. നേരത്തെ സ്ഥാനാര്‍ത്ഥിയായി ഇവിടെ പ്രഖ്യാപിച്ചിരുന്ന അഡ്വ. ഗോപകുമാറിന് ഇരവിപുരം നല്‍കി.
നേരത്തെ പ്രഖ്യാപിക്കാതിരുന്ന നിയോജ-കമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. ചടയമംഗലം-ഏരൂര്‍ അനില്‍കുമാര്‍, ചേര്‍പ്പ് - സി. ഉണ്ണിരാജ, മണ്ണാര്‍ക്കാട്- എം.കെ. ചന്ദ്രന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഇതോടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ് പൂര്‍ണമായി.
ബിജെപി 134 മണ്ഡലങ്ങളിലും ജെ.ഡി (യു) 5 ലും സ്വതന്ത്രന്‍ ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications