Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പ്രചാരണത്തിന് ചൂടുപിടിക്കുന്നു

തിരുവനന്തപുരം: കടുത്ത വേനല്‍ച്ചൂടിനൊപ്പം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് സജീവമായി കഴിഞ്ഞു.

എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് തുടക്കമായെങ്കിലും ഏപ്രില്‍ 22ന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും കൂടുതല്‍ സജീവമായിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്.

യുഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാക്കറില്‍ നടക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും 140 മണ്ഡലത്തിലുമെത്താനുള്ള ഒരുക്കത്തിലാണ്. നേതൃത്വം ആത്മവിശ്വാസ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിമതശല്യം രൂക്ഷമായത് യുഡിഎഫിന് തലവേദനയായിട്ടുണ്ട്.

വി.എസ്.അച്യുതാനന്ദന്‍ എല്‍ഡിഎഫിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മുന്നണിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെങ്കില്‍ വികസന വിരുദ്ധനായവി.എസ് തിരഞ്ഞെടുപ്പ്രംഗത്തെത്തിയത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന നിലപാടിലാണ് യുഡിഎഫ്. വികസന വിരുദ്ധത തന്റെ പേരില്‍ ആരോപിക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മതികെട്ടാന്‍ മുതല്‍ കോവളം കൊട്ടാരം വരെയുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടതിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി വി.എസ് ഈ ആരോപണത്തെ സമര്‍ത്ഥമായി നേരിടുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങളെത്തിച്ചേരുന്നത് വി.എസിന്റെ പ്രചാരണ യോഗങ്ങളിലാണെന്നതും ശ്രദ്ധേയമാണ്.

പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ സീറ്റുകളില്‍ ഇത്തവണ ജയിച്ചേ അടങ്ങൂ എന്ന വാശിയില്‍ പ്രചാരണം തുടങ്ങിയ ബിജെപിയും മിക്ക മണ്ഡലങ്ങളിലും സജീവമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+