എട്ട് സീറ്റില്‍ സിപിഎം മത്സരിക്കും
തിരുവനന്തപുരം: എല്‍ഡിഎഫില്‍ തര്‍ക്കത്തിലുള്ള 11 സീറ്റുകളെ സംബന്ധിച്ച് ധാരണയായി. എട്ട് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥികളും മൂന്ന് സീറ്റില്‍ സ്വതന്ത്രരും മത്സരിക്കും.
കല്ലൂപ്പാറയില്‍ ചെറിയാന്‍ ഫിലിപ്പും കൊടുവള്ളിയില്‍ പി.ടി.എ.റഹിമും സിപിഎം സ്വതന്ത്രരായി മത്സരിക്കും. കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന കെ.ടി.ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കും.
ഇരിക്കൂര്‍-ജെയിംസ് മാത്യു, തിരുവമ്പാടി-മത്തായി ചാക്കോ, പള്ളുരുത്തി-സി.എം.ദിനേശ്മണി, ചാലക്കുടി-ദേവസ്യ, ഇടുക്കി-വര്‍ഗീസ്, കൊല്ലം-പി.കെ.ഗുരുദാസന്‍, നെയ്യാറ്റിന്‍കര-വി.ജെ.തങ്കപ്പന്‍, മാവേലിക്കര- ജി.രാജമ്മ എന്നിവരാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മറ്റ് ഘടക കക്ഷികള്‍ മത്സരിച്ചിരുന്ന 11 സീറ്റുകളാണ് സിപിഎം ഏറ്റെടുത്തത്. ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടായത്. യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കോവളത്ത് ജനതാദളിലെ നീലലോഹിത ദാസന്‍ നാടാരും തിരുവനന്തപും വെസ്റില്‍ കേരള കോണ്‍ഗ്രസ് ജോസഫിലെ ആന്റണി രാജുവും മത്സരിക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും പുന:പരിശോധന നടത്താന്‍ മുന്നണി യോഗം നിര്‍ദേശിച്ചിട്ടുണ്ടെന്ന് പാലൊളി അറിയിച്ചു.












Click it and Unblock the Notifications