Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് സീറ്റ് വിഭജനം: അന്തിമചര്‍ച്ച ഞായറാഴ്ച

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ അന്തിമ സീറ്റ് ചര്‍ച്ച ഏപ്രില്‍ രണ്ട് ഞായറാഴ്ച നടക്കും. തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളെ സംബന്ധിച്ച് ഞായറാഴ്ച അന്തിമതീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്.

11 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ ഘടകകക്ഷികള്‍ മത്സരിച്ച ഈ സീറ്റുകളില്‍ സിപിഎം അവകാശവാദമുന്നയിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ മത്സരിച്ച കൊടുവള്ളി, നെയ്യാറ്റിന്‍കര, ഇടുക്കി, ചാലക്കുടി ആര്‍എസ്പി മത്സരിച്ച കൊല്ലം, കുറ്റിപ്പുറം കേരള കോണ്‍ഗ്രസ് (ജോസഫബ്) മത്സരിച്ച ഇരിക്കൂര്‍, കല്ലൂപ്പാറ എന്‍സിപിയും കോണ്‍ഗ്രസ് എസും മത്സരിച്ച തിരുവമ്പാടി, പള്ളുരുത്തി മാവേലിക്കര എന്നീ സീറ്റുകളെ ചൊല്ലിയാണ് തര്‍ക്കം.

ഈ സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അതേ സമയം സിപിഎമ്മിന്റെ ഈ നിലപാടിനോട് ഘടക കക്ഷികള്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

അതേ സമയം കേസുകളില്‍ ഉള്‍പ്പെട്ട നീലലോഹിതദാസന്‍ നാടാരെയും (ജനതാദള്‍) ആന്റണി രാജുവിനെയും (കേരള കോണ്‍ഗ്രസ് ജോസഫ്) മത്സരരംഗത്തു നിന്ന് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം അംഗീകരിക്കാന്‍ രണ്ട് കക്ഷികളും തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+