സഖ്യത്തിനു ഡിഐസി ശ്രമിച്ചുവെന്ന് ബിജെപി
തൃശൂര്‍: യുഡിഎഫുമായി സഖ്യമുണ്ടാക്കുന്നതിനു മുമ്പ് ബിജെപിയുമായി ഡിഐസി ധാരണക്കു ശ്രമിച്ചിരുന്നുവെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ഏപ്രില്‍ രണ്ട് ഞായറാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം വിരോധം പറഞ്ഞ് ചിലര്‍ തിരഞ്ഞെടുപ്പില്‍ സഹായത്തിനായി ബിജെപിയെ സമീപിച്ചിരുന്നു. രഹസ്യബന്ധത്തിന് ശ്രമിച്ച ആരെയും ബിജെപി ഇത്തവണ അടുപ്പിച്ചിട്ടില്ല. ബിജെപി അനുഭാവികളുടെ വോട്ട് പോലും ഇത്തവണ ഇരുമുന്നണികള്‍ക്കും ലഭിക്കില്ല.
മുസ്ലിം ലീഗ് തീരുമാനിക്കുന്നതാണ് യുഡിഎഫില്‍ നടക്കുന്നത്. കെപിസിസി പ്രസിഡന്റ് വെറും നോക്കുക്കുത്തിയായിരിക്കുകയാണ്. യുഡിഎഫിനെ മുസ്ലിം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.












Click it and Unblock the Notifications