സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമില്ല: രമേശ്
തൃശൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനര്‍ത്ഥിപട്ടികയില്‍ മാറ്റം വരുത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. തൃശൂരില്‍ ഏപ്രില്‍ രണ്ട് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ വിമതപ്രശ്നമില്ലെന്ന് രമേശ് അവകാശപ്പെട്ടു. വിമതരോട് കര്‍ശനമായ നിലപാടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വികസന വിരുദ്ധനാണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രമേശ് പറഞ്ഞു.












Click it and Unblock the Notifications