സിന്ധു ജോയിയെ റിമാന്റ് ചെയ്തു
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സിന്ധു ജോയിയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് സിന്ധുവിനെ ജില്ലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എന്‍.സിറില്‍ റിമാന്‍ഡ് ചെയ്തത്.
വിദ്യാര്‍ത്ഥിസമരവുമായി ബന്ധപ്പെട്ട കേസിലാണ് സിന്ധുവിനെ റിമാന്റ് ചെയ്തത്. തുടര്‍ന്ന് സിന്ധുവിനെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ജില്ലാ കോടതിയില്‍ സിന്ധു തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും.
തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസ് ഉള്‍പ്പെടെ പതിനഞ്ച് കേസുകളാണ് സിന്ധു ജോയിക്കെതിരെയുള്ളത്. ഇതില്‍ നാല് കേസുകളില്‍ ജ-ാമ്യം ലഭിച്ചെങ്കിലും വധശ്രമത്തിന് എടുത്തിട്ടുള്ള കേസുകളില്‍ വിധി പറയുന്നത് ജ-ില്ലാ കോടതിയാണെന്ന് കാട്ടിയാണ് ജാമ്യം നിഷേധിച്ചതും റിമാന്റ് ചെയ്തതും.
അതേ സമയം സിന്ധുവിന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് തടസമില്ലെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ജയിലില്‍ കിടന്നും സിന്ധുവിന് പത്രിക നല്‍കാവുന്നതാണ്. കേസില്‍ പ്രതികളായവര്‍ ഒളിവില്‍ പോവുന്ന സാഹചര്യത്തിലാണ് പത്രിക നല്‍കാന്‍ അനുവദനീയമല്ലാത്തതെന്ന് നളിനി നെറ്റോ വ്യക്തമാക്കി.












Click it and Unblock the Notifications