സൂചിക പുതിയ ഉയരങ്ങളില്‍; 11,500 പോയിന്റ് കടന്നു
മുംബൈ: ഓഹരി സൂചിക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു. ചൊവ്വാഴ്ച തുടക്കത്തില്‍ തന്നെ 11,400 പോയിന്റ് പിന്നിട്ട സൂചിക 11,500 എന്ന നാഴികക്കല്ലും താണ്ടി.
246.35 പോയിന്റ് ഉയര്‍ന്ന് സൂചിക 11526.31ലെത്തി. നിഫ്റ്റിയും 64.20 ഉയര്‍ന്ന് 3465.85 പോയിന്റിലെത്തി.
ഒമ്പത് വ്യാപാര ദിനങ്ങള്‍ കൊണ്ടാണ് സൂചിക 500 പോയിന്റ് ഉയര്‍ന്നത്. ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, മാരുതി ഉദ്യോഗ്, ഭെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയുടെ ഈ കുതിപ്പിന് കാരണം.












Click it and Unblock the Notifications