അസമില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ഗുവാഹതി: അസമില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള126 നിയമസഭാ മണ്ഡലങ്ങളില്‍ 65ലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി തരുണ്‍ ഗൊഗോ ഉള്‍പ്പെടെ 515 സ്ഥാനാര്‍ത്ഥികളാണ് തിങ്കളാഴ്ച ജനവിധി തേടുന്നത്. 92 ലക്ഷം ജനങ്ങള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തുകളിലെത്തും.
300 കേന്ദ്ര സേനാ സംഘങ്ങളെ പോളിംഗ് ബൂത്തുകളില്‍ അധിക സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 3,227 ബൂത്തുകള്‍ പ്രശ്നസാധ്യതാ ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 39 ശതമാനവും അസം ഗണ പരിഷത്ത് 20 ശതമാനവും ബിജെപി ഒമ്പത് ശതമാനവും വോട്ടാണ് നേടിയിരുന്നത്.












Click it and Unblock the Notifications