കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
യുഎസില്‍ പോകാന്‍ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി
മുംബൈ: മൂന്നാഴ്ചത്തെ യുഎസ് സന്ദര്‍ശനത്തിന് മുംബൈ ബോംബ് സ്ഫോടന കേസിലെ മുഖ്യപ്രതിയായ ബോളിവുഡ് താരം സഞ്ജയ് ദത്തിന് ടാഡ കോടതി അനുമതി നല്കി.
സന്നദ്ധ സേവനത്തിനായി ഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് സഞ്ജയ് ദത്ത് യുഎസ് സന്ദര്‍ശിക്കുന്നത്. ഏപ്രില്‍ 21ന് സഞ്ജയ് ദത്ത് യുഎസിലേക്ക് തിരിക്കും.
കൂട്ടുപ്രതികളുമായി ബന്ധപ്പെടുന്നതില്‍ നിന്നും സഞ്ജയ് ദത്തിനെ കോടതി വിലക്കിയിട്ടുണ്ട്. ആവശ്യമായി വരികയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കോടതിക്കു മുന്നില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.
അധോലോക നായകന് അബു സലിം നല്കിയ എകെ 56 റൈഫിള്‍ കൈയില്‍ വച്ചതിനാണ് സഞ്ജയ് ദത്തിനെതിരെ കേസ്.
Comments
Story first published: Monday, April 3, 2006, 23:53 [IST]