ഉപതിരഞ്ഞെടുപ്പിന് സുപ്രിം കോടതി അനുമതി നിഷേധിച്ചു
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ പേരില്‍ ലോക്സഭാംഗത്വം നഷ്ടമായ 10 പേരുടെ മണ്ഡലങ്ങളില്‍ മെയില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു.
അനുമതിക്കായി കമ്മിഷന്‍ ശനിയാഴ്ച സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജൂലൈയില്‍ അപേക്ഷ ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാള്‍, ജസ്റിസ് സി.കെതാക്കൂര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അപേക്ഷ ജൂലൈയിലേക്ക് മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചു.
എംപിമാരെ പുറത്താക്കിയ 10 സീറ്റുകളിലേക്ക് സുപ്രിം കോടതിയുടെ അനുവാദമില്ലാതെ ഉപതിരഞ്ഞെടുപ്പ് നടത്തരുതെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications