ബോട്ടപകടം: നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തി
കൊച്ചി: ബഹറിനില്‍ ബോട്ട് മുങ്ങി മരിച്ച മലയാളികളില്‍ നാല് പേരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചു.
മുളന്തുരുത്തി ചാക്യേടത്ത് ആര്‍ബി മാത്യുവിന്റെയും ഭാര്യ സിനുവിന്റയും മൃതദേഹങ്ങള്‍ രാവിലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊണ്ടുവന്നു. കോയമ്പത്തൂര്‍ സ്വദേശി സമ്പത്തിന്റെ മൃതദേഹവും ഈ വിമാനത്തില്‍ കൊണ്ടുവന്നു. പിന്നീട് മൃതദേഹം കോയമ്പത്തൂരേക്ക് കൊണ്ടുപോയി.
എറണാകുളത്ത് ഉമശ്രീയില്‍ ബസന്ത്കുമാറിന്റെ മൃതദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊണ്ടുവന്നു. എറണാകുളത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നതിനു ശേഷം സംസ്കാരത്തിനായി തിരുവില്വാമലയിലേക്ക് കൊണ്ടുപോയി.
തിരുവനന്തപുരം സ്വദേശി അബ്ദുള്‍ വഹാബിന്റെ മൃതദേഹം രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ശ്രീകാര്യം മുസ്ലിം ജുമാഅത്തില്‍ കബറടക്കി.












Click it and Unblock the Notifications