ഐഐഎം-കോഴിക്കോട് ഫീസ് കൂട്ടി
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്- കോഴിക്കോട് 20 മുതല്‍ 22 ശതമാനം വരെ ഫീസ് നിരക്ക് വര്‍ധിപ്പിച്ചു.
ആദ്യവര്‍ഷത്തെ വാര്‍ഷിക ഫീസ് 1.25 ലക്ഷം രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടാം വര്‍ഷത്തിലെ ഫീസ് 1.35 ലക്ഷം രൂപയില്‍ നിന്നും 1.65 ലക്ഷം രൂപയായും ഉയര്‍ത്തി.
2006 ജൂലൈയില്‍ തുടങ്ങുന്ന പുതിയ അക്കാദമിക് വര്‍ഷം മുതല്‍ ഫീസ് നിരക്ക് വര്‍ധന നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്- കോഴിക്കോട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 180 ആയി തുടരും.
ഐഐഎം-അഹമ്മദാബാദ് ഇതിനകം ഫീസ് നിരക്കില്‍ 10 മുതല്‍ 12 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞതായി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications