ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം വിമതരെ നിര്‍ത്തുന്നു
തിരുവനനന്തപുരം: 14 സീറ്റുകളില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം തീരുമാനിച്ചു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജോസഫ് ഗ്രൂപ്പ് ഔദ്യോഗികവിഭാഗം പറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ചാണ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ച ഐഎഫ്ഡിപി വിഭാഗം സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.
ജോസഫ് ഗ്രൂപ്പിന് സിപിഎം ആറ് സീറ്റുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. 13 സീറ്റുകളാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്.
പാര്‍ട്ടി ചെയര്‍മാന്റെ നിര്‍ദേശ പ്രകാരമാണ് പത്രിക നല്‍കുന്നതെന്നം ജോസഫ് ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്കറിയ തോമസ് പറഞ്ഞു. തിരുവമ്പാടിയിലോ സുല്‍ത്താന്‍മ ബത്തേരിയിലോ മത്സരിക്കാനാണ് സ്കറിയ തോമസിന്റെ നീക്കം.












Click it and Unblock the Notifications