മത്സരിക്കുന്നവരെ പുറത്താക്കും: ജോസഫ്
കോട്ടയം: എല്‍ഡിഎഫ് ഘടക കക്ഷിയെന്ന നിലയില്‍ ലഭിച്ച ആറു സീറ്റുകള്‍ക്കു പുറമെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.കെ.സി.ജോസഫ് അറിയിച്ചു.
മൊത്തം 21 സീറ്റില്‍ മത്സരിക്കുമെന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) ജനറല്‍ സെക്രട്ടറി സ്കറിയാ തോമസിന്റെ പ്രസ്താവിച്ചത് പാര്‍ട്ടിയുടെ അനുമതിയില്ലാതായാണെന്ന് കെ.സി.ജോസഫ് വ്യക്തമാക്കി.
മത്സരിക്കുന്നതു സംബന്ധിച്ച വിരുദ്ധ പ്രസ്താവനകള്‍ കെ.സി.ജോസഫും സ്കറിയാ തോമസും പുറപ്പെടുവിച്ചതോടെ ജോസഫ് ഗ്രൂപ്പിലെ ഭിന്നത പരസ്യമായി പുറത്തുവന്നു. മൊത്തം 21 സീറ്റില്‍ മത്സരിക്കുമെന്നും ജോസഫ് ഗ്രൂപ്പിന്റെ ആവശ്യത്തെ സിപിഎം പരിഗണിച്ചില്ലെന്നും സ്കറിയാ തോമസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications