നീലനെ ഒഴിവാക്കി; റിബലായി മത്സരിച്ചേക്കും
തിരുവനന്തപുരം: കോവളത്ത് നീലലോഹിത ദാസന്‍ നാടാര്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായിരിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അറിയിച്ചു. അതേ സമയം അതേ സമയം നീലന്‍ കോവളത്ത് റിബലായി മത്സരിച്ചേക്കും.
താന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് നീലന്‍ പറഞ്ഞു. സ്വതന്ത്രനായി മത്സരിക്കണോ എന്ന കാര്യം ആലോചിച്ചുവരികയാണെന്നും സഹപ്രവര്‍ത്തകരുമായി ഇക്കാര്യം കൂടിയാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീലന്‍ മത്സരിച്ചാല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുമായി ബന്ധമുണ്ടാകില്ലെന്ന് വീരേന്ദ്രകുമാര്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നും എന്നാല്‍ മത്സരിക്കില്ലെന്നും മാര്‍ച്ച് 29ന് ചേര്‍ന്ന ജനതാദള്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ നീലന്‍ പറഞ്ഞിരുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയത്. മത്സരരംഗത്തു നിന്നും വിട്ടുനില്‍ക്കണമെന്ന് താന്‍ നീലന് നിര്‍ദേശം നല്‍കിയിരുന്നതാണ്.
പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന് നീലന്‍ നല്‍കിയ ഉറപ്പ് പാലിക്കുമെന്നാണ് കരുതുന്നതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications