പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന് നീലന്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ നിന്നും ജനതാദളില്‍ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന് നീലലോഹിതദാസന്‍ നാടാര്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ കേസുകളുടെ നിജസ്ഥിതിയെക്കുറിച്ച് ജനതാദളോ എല്‍ഡിഎഫോ വിശദമായി പഠിച്ചിട്ടില്ല. തനിക്കെതിരെ പ്രര്‍ത്തിച്ചത് ചില നിക്ഷിപ്ത താത്പര്യക്കാരാണ്. ആസൂത്രിതമാണ് ഈ കേസുകള്‍.
മന്ത്രിയായിരുന്നപ്പോള്‍ വനം മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്തതിനാല്‍ തന്നെ കേസില്‍പ്പെടുത്തുകയായിരുന്നു. ഇത്തരം കേസുകളെക്കുറിച്ച് മാധ്യമങ്ങളും വ്യക്തമായ പഠനം നടത്തണം. ജനതാദള്‍ നേതൃത്വം നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.
ജനങ്ങളുടെ ഭാഗത്തു നിന്ന് പ്രവര്‍ത്തിക്കുന്നതിനാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് നീലന്‍ പറഞ്ഞു.












Click it and Unblock the Notifications