നീലന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: ജനതാദള്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് നീലലോഹിതദാസന്‍ നാടാര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. കോവളത്ത് വിമത സ്ഥാനാര്‍ത്ഥിയായി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം നാമിര്‍ദേശ പത്രിക നല്‍കും.
തിങ്കളാഴ്ച നിയമസഭാ സെക്രട്ടറി എം.സി.വത്സനാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.
എല്‍ഡിഎഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നീലന് കോവളത്ത് സീറ്റ് നല്‍കേണ്ടെന്ന് ജനതാദള്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരരംഗത്തു നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് നീലന്‍ വ്യക്തമാക്കി. മത്സരരംഗത്ത് തുടര്‍ന്നാല്‍ നീലനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.പി.വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications