കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു ജോയിക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സിന്ധു ജോയിക്ക് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം ലഭിച്ചത്. വധശ്രമത്തിന് എടുത്തിട്ടുള്ള കേസില്‍ വിധി പറയേണ്ടത് ജില്ലാ കോടതിയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രണ്ടു ദിവസം മുമ്പ് സിന്ധുവിന് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിന്ധു ജോയി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിരവധി കള്ളക്കേസുകള്‍ തനിക്കെതിരെ കൊണ്ടു വരികയാണ്. പൊലീസിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് തനിക്കെതിരായ കേസ്. ഞാന്‍ ആരെയും കൊല്ലാന്‍ ശ്രമിച്ചില്ല. പൊലീസാണ് എന്നെ ഗ്രനേഡ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചത്.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്നാണ് ഇത്തരം കേസുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇത് ആഭ്യന്തര വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണെന്നും സിന്ധു ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X