പെണ്ണുപിടിയന്‍മാരുടെ വക്കാലത്ത് പിടിക്കരുത്: വി.എസ്
തിരുവനന്തപുരം: പെണ്ണുപിടിയന്‍മാരുടെ വക്കാലത്ത് പിടിക്കരുതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.
ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെയാണ് വി.എസ് ഈ പരാമര്‍ശം നടത്തിയത്. ഒരാളെ കയറിപ്പിടിച്ചതിനു ശേഷം അതു ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ആരോപണവുമായി മുന്നോട്ടുവന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
നീലനും ആന്റണി രാജുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായിരിക്കില്ലെന്ന് വി.എസ് വ്യക്തമാക്കി.
നീലനെതിരെ ആഞ്ഞടിച്ച വി.എസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ചിലരോടുള്ള അതൃപ്തിയും പ്രകടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടന്നു കൂടിയി ആളാണ് പറഞ്ഞെന്ന് പറഞ്ഞ വി.എസ് തന്റേയോ സിപിഎമ്മിന്റെയോ നയത്തിനു ചേരാത്ത ചിലര്‍ അങ്ങനെ സ്ഥാനാര്‍ത്ഥികളുണ്ടായിട്ടുണ്ടാകാമെന്ന് വ്യക്തമാക്കി.
വരാനിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ അത്തരക്കാരുടെ വഴിയേ പോവുമെന്ന് കരുതേണ്ടതില്ലെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications