വെല്ലിംഗ്ടണില്‍ ഭൂചലനം
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണില്‍ ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച രാവിലെ ഭൂചലനമുണ്ടായി.
റിച്ചര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രാദേശികസമയം രാവിലെ 8.42 (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.12)നാണ് ഭൂചലനമുണ്ടായത്.
ന്യൂസിലാന്റില്‍ വര്‍ഷത്തില്‍ 14,000ഓളം ഭൂചലനങ്ങളുണ്ടാവുന്നുണ്ട്. ഇതില്‍ 150 ഭൂചലനങ്ങള്‍ മാത്രമേ തദ്ദേശവാസികള്‍ക്ക് അനുഭവപ്പെടാറുള്ളൂ. പത്തില്‍ താഴെ ഭൂചലനങ്ങള്‍ മാത്രമേ നാശനഷ്ടങ്ങളുണ്ടാറുള്ളൂ.












Click it and Unblock the Notifications