വിമാനത്താവളങ്ങള്‍ കൈമാറുന്നതിനുള്ള കരാര്‍ ഒപ്പുവച്ചു
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ സംയുക്ത സംരംഭ കമ്പനികളായ ജിഎംആര്‍, ജിവികെ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള കരാറില്‍ തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചു.
ഇരുവിമാനത്താവളങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ ചെയര്‍മാന്‍ കെ.രാമലിംഗവും ധനകാര്യ സെക്രട്ടറി വി.ഡി.വി.പ്രസാദ് റാവുവുമാണ് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെയും സെക്രട്ടറി അജയ് പ്രസാദിന്റെയും സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചത്.












Click it and Unblock the Notifications