മോണിക്ക ബേദിക്കെതിരെ സിബിഐ കുറ്റപത്രം നല്‍കി
ഹൈദരാബാദ്: അധോലോക നായകന്‍ അബു സലിമിന്റെ കാമുകി മോണിക്ക ബേദിക്കെതിരെ വ്യാജ പാസ്പോര്‍ട്ട് കേസില്‍ സിബിഐ കുറ്റപത്രം നല്‍കി.
ആന്ധ്രപ്രദേശിലെ കുര്‍ന്നൂല്‍ സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. തെറ്റായ വിവരം നല്‍കി പാസ്പോര്‍ട്ട് നേടിയെടുത്തതിന് കൂട്ടുനിന്നതിനാണ് അഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 2001ലാണ് വ്യാജമേല്‍വിലാസം നല്‍കി മോണിക്ക വ്യാജ പാസ്പോര്‍ട്ട് നേടിയെടുത്തത്.
മോണിക്കയുടെ ജുഡീഷ്യല്‍ റിമാന്റ് കോടതി ഏപ്രില്‍ 18 വരെ നീട്ടി.












Click it and Unblock the Notifications