ദില്ലിയിലെ ചേരിയില്‍ തീപ്പിടുത്തം: ആറ് മരണം
ദില്ലി: യമുനയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന യമുന പുഷ്ത ചേരിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടുത്തത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ആറു പേര്‍ മരിച്ചു. 11 പേര്‍ക്ക് പൊള്ളലേറ്റു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് തീപ്പിടുത്തമുണ്ടായത്. തീ അണയ്ക്കാന്‍ ഫയര്‍ ഫോഴ്സുകാര്‍ രണ്ട് മണിക്കൂറിലേറെ പണിപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടുത്തമുണ്ടായതെന്നാണ് കരുതുന്നത്.
ദില്ലിയിലെ ഏറ്റവും വലിയ ചേരികളിലൊന്നാണ് യമുന പുഷ്ത. തീപ്പിടുത്തത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. ആയിരത്തിയഞ്ഞൂറോളം കുടിലുകള്‍ കത്തിനശിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും ദില്ലി സര്‍ക്കാര്‍ ആശ്വാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications