ഗീലാനിയെ മുന്‍കരുതല്‍ കസ്റഡിയിലെടുത്തു
ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് തീവ്രപക്ഷത്തിന്റെ അധ്യക്ഷനായ സയീദ അലി ഷാ ഗീലാനിയെയും 20 കൂട്ടാളികളെയും പൊലീസ് മുന്‍കരുതല്‍ കസ്റഡിയിലെടുത്തു.
തിരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചാരണത്തിനായി പത്താന്‍ നിയമസഭാ മണ്ഡലത്തിലേക്കു പോകുമ്പോഴാണ് മിര്‍ഗന്ദ് ഗ്രാമത്തില്‍ വച്ച് ഇവരെ കസ്റഡിയിലെടുത്തത്.
ഏപ്രില്‍ 24നാണ് പത്താനിലും മറ്റ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗീലാനി വടക്കന്‍ കശ്മീരില്‍ തിരഞ്ഞെടുപ്പ് വിരുദ്ധ പ്രചാരണം നടത്തിവരികയാണ്.












Click it and Unblock the Notifications