Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരാഹാരം അവസാനിപ്പിക്കില്ലെന്ന് മേധ പട്കര്‍

ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള തീരുമാനത്തിനെതിരെ നിരാഹാര സത്യാഗ്രഹം നടത്തുന്ന മേധ പട്കറിനെ കേന്ദ്ര ജലവിഭവമന്ത്രി സയ്ഫുദ്ദീന്‍ സോസ് ചൊവ്വാഴ്ച സന്ദര്‍ശിച്ചു.

പ്രശ്നത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയ സോസ് നിരാഹാരം അവസാനിപ്പിക്കാന്‍ മേധയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മതിയായ നടപടികളുണ്ടാവുന്നതു വരെ സമരം അവസാനിപ്പിക്കില്ലെന്ന് മേധ വ്യക്തമാക്കി.

അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതു മൂലം വെള്ളത്തിനടിയിലാവുന്ന സ്ഥലത്തെ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുനരധിവാസം പൂര്‍ത്തിയാകുന്നതു വരെ അണക്കെട്ടിന്റെ ഉയരം കൂട്ടരുതെന്നുമാണ് നര്‍മദ ബചാവോ ആന്ദോളന്റെ ആവശ്യം.

ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം പുതിയ നിര്‍ദേശവുമായി വീണ്ടും വരുമെന്ന് സോസ് വ്യക്തമാക്കി.

തിങ്കളാഴ്ചയും സോസ് മേധയെ സന്ദര്‍ശിച്ചിരുന്നു. സോസിനോടൊപ്പം കേന്ദ്രമന്ത്രിമാരായ മീരാകുമാറും പൃഥ്വിരാജ് ചൗഹാനും മീരയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഇവരുടെ കൈവശം കൊടുത്തയച്ച പഴച്ചാര്‍ കഴിക്കാന്‍ വിസമ്മതിച്ച മേധ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+