ആന്റണി രാജു പിന്മാറി; വാമനപുരം പ്രകാശ്കുമാര്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് തിരുവനന്തപുരം വെസ്റില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ആന്റണി രാജു മത്സരരംഗത്തു നിന്ന് പിന്‍മാറി. ജോസഫ് ഗ്രൂപ്പിലെ വാമനപുരം പ്രകാശ്കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിക്കും.
എല്‍ഡിഎഫ് നേതൃത്വത്തിന് തന്നില്‍ വിശ്വാസമില്ലാത്തതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന് പകരം വാമനപുരം പ്രകാശ്കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ആന്റണി രാജുവിന്റെ സ്ഥാനാര്‍ഥിത്വം പുന:പരിശോധിക്കണമെന്ന് എല്‍ഡിഎഫ് നേതൃത്വം നേരത്തെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് കേസില്‍ തൊണ്ടിമുതല്‍ മാറ്റാന്‍ നിര്‍ദേശം നല്‍കിയതു സംബന്ധിച്ച് ആന്റണി രാജുവിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എല്‍ഡിഎഫ് നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചത്.












Click it and Unblock the Notifications