റൂഫസ് ഡാനിയല്‍ കോവളത്ത് ദള്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: കോവളത്ത് ജനതാദള്‍ (എസ്) സ്ഥാനാര്‍ത്ഥിയായി വെങ്ങാന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് റുഡോള്‍ഫ് ഡാനിയല്‍ മത്സരിക്കും.
നീലലോഹിതദാസന്‍ നാടാരെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് റുഡോള്‍ഫ് ഡാനിയലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അതിനിടെ പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് വിരുദ്ധമായി കോവളത്ത് സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കിയ നീലനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അറിയിച്ചു.
കോണ്‍ഗ്രസിലെ ജോര്‍ജ് മേഴ്സിയറാണ് കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശക്തമായ ത്രികോണമത്സരത്തിനാണ് ഇവിടെ അരങ്ങൊരുങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications