ആദ്യഘട്ട തിരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം ചൊവ്വാഴ്ച അവസാനിക്കും
തിരുവനന്തപുരം: ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ നാല് ചൊവാഴ്ച അവസാനിക്കും. ചൊവാഴ്ച വൈകുന്നേരം അഞ്ച് മണിവരെ പത്രിക സ്വീകരിക്കും.
ഏപ്രില്‍ 22 നാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ 59 നിയോജക മണ്ഡലങ്ങളിലാണ് ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ബുധനാഴ്ച നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏഴ് വെള്ളിയാഴ്ചയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതനന്ദന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു.












Click it and Unblock the Notifications