പിണറായിയെ തേജോവധം ചെയ്യുന്നു: പാലൊളി
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തേജോവധം ചെയ്യാന്‍ വേണ്ടിയാമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി.
തരംതാണ നടപടിയാണ് സര്‍ക്കാരിന്റേത്. സര്‍ക്കാരിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പാലൊളി ചോദിച്ചു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയനെതിരായ ആരോപണം സജീവമാക്കി നിര്‍ത്താനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പാലൊളി പറഞ്ഞു.












Click it and Unblock the Notifications