കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമത സ്ഥാനാര്‍ഥികളുണ്ടാവില്ലെന്ന് പി.ജെ.ജോസഫ്

  • By Staff
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് (ജെ) വിമത സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ്. എന്നാല്‍ തിരുവമ്പാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പാര്‍ട്ടി സെക്രട്ടറി സ്കറിയാ തോമസ് പറഞ്ഞത് തന്റെ അറിവോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

20 സീറ്റില്‍ മത്സരിക്കുമെന്നല്ല സ്കറിയാ തോമസ് പറഞ്ഞത്. തിരുവമ്പാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും പത്രിക നല്‍കാന്‍ താന്‍ സ്കറിയാ തോമസിന് നിര്‍ദേശം നല്‍കിയിരുന്നു. പത്രിക നല്‍കുന്നത് ചര്‍ച്ചക്കു വേണ്ടിയാണ്. ചൊവ്വാഴ്ച എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കും.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. കെ.സി.ജോസഫ് ചിലരെ പുറത്താക്കുമെന്ന് പറഞ്ഞത് റിബലായി മത്സരിക്കുന്നവരെ കുറിച്ചാണ്. റിബലായി ആരും മത്സരിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ജോസഫ് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X