ബിഷപ്പ് സെബാസ്റ്യന്‍ വള്ളോപ്പള്ളി കാലം ചെയ്തു
തലശേരി: തലശേരി അതിരൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ സെബാസ്റ്യന്‍ വള്ളോപ്പള്ളി (95) കാലം ചെയ്തു. തലശേരി ജോസ് ഗിരി ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബിഷപ്പ് ഹൗസിലേക്ക് മടങ്ങി. ശ്വാസതടസം മൂലം ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.
1911 ആഗസ്ത് നാലിന് കോട്ടയം ജില്ലയിലെ കുടക്കച്ചിറയിലാണ് ജനനം. 1951ലാണ് തലശേരി അതിരൂപതയുടെ പ്രഥമ മെത്രാനായത്.












Click it and Unblock the Notifications