കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു ജോയിക്ക് ജാമ്യം ലഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സിന്ധു ജോയിക്ക് ജാമ്യം ലഭിച്ചു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സോമനാണ് സിന്ധു ജോയിക്ക് ജാമ്യം നല്‍കിയത്. ചൊവാഴ്ച രാവില 11 മണിക്ക് കോടതി കൂടിയ ഉടന്‍ സിന്ധുജോയിക്കെതിരായ കേസ് പരിഗണനയ്ക്ക് എടുക്കുകയായിരുന്നു.

സിന്ധുജോയിയുടെ പേരിലുണ്ടായിരുന്ന ആറ് കേസുകളില്‍ തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ പൊലീസ് വാറന്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച സിന്ധുവിന് ജയില്‍ മോചിതയാകാന്‍ കഴിഞ്ഞില്ല. കോഴിക്കോട് എസ്എസ്എല്‍സി ചോദ്യപേപ്പര്‍ സ്വകാര്യ കൊരിയര്‍ ഏജന്‍സി വഴി അയച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ഡിപിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനോട് അനുബന്ധിച്ച കേസായിരുന്നു ഇത്.

ചൊവാഴ്ച രാവിലെ തന്നെ സിന്ധു ജോയി ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കി. നോട്ടറിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട് പ്രത്യേക ദൂതന്‍ വഴി പത്രിക കൊടുത്തയക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X