ഖത്തര്‍ എയര്‍വെയ്സ് വിമാനം ദില്ലിയില്‍ അടിയന്തിരമായി നിലത്തിറക്കി
ദില്ലി: യന്ത്രതകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനം ദില്ലി വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കി.
ദോഹയില്‍ നിന്നും ദില്ലിയിലേക്ക് വന്ന വിമാനം ബുധനാഴ്ച രാവിലെ 10.50ന് സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കി. 221 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
യന്ത്രത്തകറാറുണ്ടെന്ന് വിമാനത്തില്‍ നിന്നും എയര്‍ ട്രാഫിക കണ്‍ട്രോളില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതലുകളെടുത്ത ശേഷമാണ് വിമാനം നിലത്തറിക്കിയത്. വിമാനം നിലത്തിറക്കുന്നതിനായി മറ്റ് വിമാനങ്ങള്‍ വരികയോ പോവുകയോ ചെയ്യുന്നത് 45 മിനുട്ടോളം നിര്‍ത്തിവച്ചു.












Click it and Unblock the Notifications