നടന്‍ ഭാഗ്യരാജ് ഡിഎംകെയില്‍ ചേര്‍ന്നു
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ കെ.ഭാഗ്യരാജും അനുയായികളും ഡിഎംകെയില്‍ ചേര്‍ന്നു.
നേരത്തെ എഐഎഡിഎംകെയിലായിരുന്ന ഭാഗ്യരാജ് പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും ഭാഗ്യരാജ് വിട്ടുനിന്നു.
സിനിമാരംഗത്തെ തന്റെ പിന്‍ഗാമി എന്ന് എം.ജി.രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുള്ള ഭാഗ്യരാജ് 1984ലെയും 89ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്കു വേണ്ടി സജീവ പ്രചാരണം നടത്തിയിരുന്നു.
വ്യാഴാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി പ്രസിഡന്റ് എം.കരുണാനിധിയുടെ സാന്നിധ്യത്തിലാണ് ഭാഗ്യരാജ് ഔപചാരികമായി ഡിഎംകെയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications