മേധ പട്കറുടെ ആരോഗ്യനില വഷളാകുന്നു
ദില്ലി: സര്‍ദാര്‍ സരോവര്‍ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ നടത്തുന്ന നിരാഹാര സമരം ബുധനാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം തുടരുന്ന മേധയുടെ ആരോഗ്യനില വഷളായിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ മൂന്ന് കേന്ദ്രമന്ത്രിമാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രദേശം സന്ദര്‍ശിക്കും.
നര്‍മദ താഴ്വരയില്‍ നിന്നെത്തിയ നാലു പേരും മേധയോടൊപ്പം നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. ഏപ്രില്‍ ഒമ്പത് വരെ മേധ നിരാഹാരം തുടരും. ഒമ്പതിനാണ് കേന്ദ്രമന്ത്രിമാര്‍ തിരിച്ചെത്തി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് റിപ്പോര്‍ട്ട് നല്‍കുന്നത്.
ഡാമിന്റെ ഉയരം വീണ്ടും കൂട്ടാന്‍ കഴിഞ്ഞ മാസമാണ് തീരുമാനമെടുത്തത്. ഡാമിന്റെ ഉയരം കൂട്ടുന്നത് 35,000 കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുമെന്ന് നര്‍മദ ബചാവോ ആന്ദോളന്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications