സിന്ധു ജോയിക്കെതിരായ നടപടി ശരി:മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി സിന്ധു ജോയിക്കെതിരെ കോടതിയില്‍ വാറന്റ് ഹാജരാക്കിയതു കൊണ്ടാണ് അവര്‍ക്ക് ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വാറന്റുള്ള വിവരം മറച്ചുവച്ചിരുന്നെങ്കില്‍ പൊലീസിന് അത് ഏറെ ദോഷം ചെയ്യുമായിരുന്നു. സിന്ധുവിനെതിരെ കോടതിയില്‍ വാറന്റ് ഹാജരാക്കിയ സാഹചര്യത്തെ കുറിച്ചുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായത്. വാറന്റ് ഹാജരാക്കിയില്ലായിരുന്നെങ്കില്‍ സിന്ധു ജോയിയുടെ പത്രിക തള്ളിപ്പോകുമായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് ഒമ്പതിനാണ് സിന്ധുവിനെതിരെ അവസാനത്തെ കേസ് ഫയല്‍ ചെയ്തത്. അതിനു ശേഷം ഒരു കേസും ഫയല്‍ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. സിപിഎം കളിക്കുന്ന നാടകം ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല- മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications