Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിലെ പുന്നമടയില്‍ സിപിഎം പ്രവര്‍ത്തകനെ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. നെഹ്റു ട്രോഫി വാര്‍ഡില്‍ നടുച്ചിറയില്‍ ചന്ദ്രശേഖരന്റെ മകന്‍ രാജേഷ് (20) ആണ് കൊല ചെയ്യപ്പെട്ടത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബിജെപിക്കാരെന്ന് കരുതുന്ന ഒരു സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. അക്രമികള്‍ രാജേഷിന്റെ അമ്മയെയും സഹോദരങ്ങളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏതാനും മാസങ്ങളായി ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണിത്. രാജേഷിന്റെ വീടിനോട് ചേര്‍ത്തുള്ള ഏതാനും വീടുകളും അക്രമികള്‍ അടിച്ചു തകര്‍ത്തു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറു വരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+