Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത്തിന് സിപിഐ

തിരുവനന്തപുരം: സീറ്റ് വിഭജന പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും സിപിഎമ്മും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ സിപിഐ മധ്യസ്ഥശ്രമം തുടങ്ങി.

ഒരു സീറ്റ് കൂടിയെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റേത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി എന്നീ സീറ്റുകളില്‍ ജോസഫ് ഗ്രൂപ്പ് പ്രതിനിധികള്‍ ചൊവ്വാഴ്ച പത്രിക നല്‍കി. ഈ സീറ്റുകള്‍ എല്‍ഡിഎഫ് ജോസഫ് ഗ്രൂപ്പിന് അനുവദിച്ചവയില്ല. ഇവയില്‍ ഒരു സീറ്റെങ്കിലും അനുവദിക്കുക എന്ന ആവശ്യവുമായി സമ്മര്‍ദം ചെലുത്താനാണ് പത്രിക നല്‍കിയത്.

വിമതരെ നിര്‍ത്തില്ലെന്ന് പറയുന്നുണ്ടെങ്കിലും സിപിഎം വഴങ്ങിയില്ലെങ്കില്‍ സൗഹാര്‍ദ മത്സരങ്ങള്‍ നടക്കുമെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കാഞ്ഞിരപ്പള്ളി സീറ്റാണ് ജോസഫ് നിര്‍ബന്ധമായും വേണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടെ ജില്ലാ സെക്രട്ടറി ജോര്‍ജ്കുട്ടി അഗസ്തി പത്രിക നല്‍കിയിട്ടുണ്ട്. ഈ സീറ്റ് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടുക്കിയോ ചങ്ങനാശേരിയോ വേണമെന്നാണ് അവരുടെ ആവശ്യം.

കാഞ്ഞിരപ്പള്ളിയിലെ സിപിഎം സ്വതന്ത്രന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ജോസഫ് പരസ്യവിമര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടെ അല്‍ഫോണ്‍സിന് വോട്ട് കിട്ടില്ലെന്നാണ് ജോസഫിന്റെ വിമര്‍ശനം.

എന്നാല്‍ ജോസഫ് ഗ്രൂപ്പിന് അനുകൂലമായ നിലപാട് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ മധ്യസ്ഥശ്രമം നടത്തുന്നത്. ജോസഫ് ഗ്രൂപ്പിന്റെ കൂടി താത്പര്യത്തിനനുസരിച്ചാണ് വെളിയം മധ്യസ്ഥത്തിന് ശ്രമിക്കുന്നത്.

പുതുതായി ഒരു സീറ്റ് പോലും നല്‍കാന്‍ കഴിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ സൗഹൃദമത്സരത്തിന് അനുവദിക്കണമെന്ന് ജോസഫ് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+