ജനവികാരം യുഡിഎഫിനെതിരല്ല: മുഖ്യമന്ത്രി
കോട്ടയം: സംസ്ഥാനത്ത് യുഡിഎഫിനെതിരെയാ ജനവികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ അഞ്ച് ബുധനാഴ്ച കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
വികസനം ഉറപ്പാക്കുന്നതില്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. വിവാദങ്ങളുടെ പേരില്‍ വികസന പദ്ധതികളില്‍ നിന്നും പിന്നോട്ടുപോകില്ല. സിപിഎമ്മിന്റേത് വികസന വിരുദ്ധ സമീപനമാണ്.
സിപിഎമ്മിന് കാര്യങ്ങള്‍ മനസിലാക്കാന്‍ വര്‍ഷങ്ങളെടുക്കും. എഡിബി വായ്പയ്ക്കെതിരെ സമരം നയിച്ചിട്ടുള്ള പാര്‍ട്ടിയാണ് ഇപ്പോള്‍ എഡിബി വായ്പ വാങ്ങാന്‍ തയ്യാറായിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications