ആദ്യഘട്ടം: പത്രികകളുടെ സൂക്ഷ്മപരിശോധന ബുധനാഴ്ച
തിരുവനന്തപുരം: ആദ്യഘട്ട തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധ ഏപ്രില്‍ അഞ്ച് ബുധനാഴ്ച നടക്കും.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളില്‍ നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് 548 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് 150ഉം കൊല്ലത്ത് 90ഉം പത്തനംതിട്ടയില്‍ 65ഉം ആലപ്പുഴില്‍ 103ഉം കോട്ടയത്ത് 93ഉം ഇടുക്കിയില്‍ 47ഉം പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ഇരുമുന്നണികളിലെയും ഏതാനും റിബലുകള്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications