വിദ്യാര്‍ഥികള്‍ക്കായി മുദ്രാവാക്യ ശേഖര മത്സരം
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മുദ്രാവാക്യ ശേഖര മത്സരം നടത്തുന്നു.
മുദ്രാവാക്യങ്ങള്‍ അര്‍ത്ഥമില്ലാത്ത വാക്കുകളല്ലെന്നും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ തലങ്ങളെ അവ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ പി.ജെ.ചെറിയാന്‍ പറഞ്ഞു.
എത്ര പഴക്കം ചെന്ന മുദ്രാവാക്യങ്ങളും ശേഖരിക്കാം. തനിച്ചോ ഗ്രൂപ്പുകളായോ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിക്കാം. മുതിര്‍ന്ന പൗരന്‍മാരുടെ ഓര്‍മയില്‍ നിന്നും പഴയ മുദ്രാവാക്യങ്ങള്‍ തേടിപ്പിടിക്കാം. പഴയ പത്രങ്ങളും വാരികകളും ഇതിനായി ആശ്രയിക്കാം.
പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. ചരിത്രാന്വേഷണത്തില്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്സരം നടത്തുന്നതെന്ന് ചെറിയാന്‍ പറഞ്ഞു.












Click it and Unblock the Notifications