തിരുവനന്തപുരം വെസ്റില്‍ സുരേന്ദ്രന്‍പിള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ് നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ വി.സുരേന്ദ്രന്‍പിള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.
ഏപ്രില്‍ അഞ്ച് ബുധനാഴ്ച കോട്ടയത്തു ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ് നേതൃയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആന്റണി രാജു പിന്‍മാറിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വെസ്റില്‍ സുരേന്ദ്രന്‍പിള്ളയും വാമനപുരം പ്രകാശ്കുമാറും ചൊവ്വാഴ്ച പത്രിക നല്‍കിയിരുന്നു. മുന്‍ പുനലൂര്‍ എംഎല്‍എയാണ് സുരേന്ദ്രന്‍പിള്ള.
എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെന്ന നിലയിലല്ലാതെ പത്രിക സമര്‍പ്പിച്ചവര്‍ ഏപ്രില്‍ ഏഴ് വരെ പ്രചാരണരംഗത്ത് തുടരാന്‍ തീരുമാനിച്ചു. സീറ്റ് അനുവദിച്ചില്ലെങ്കില്‍ ഇവരുടെ പത്രിക പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications