എല്‍ഡിഎഫിന് 111 സീറ്റ് കിട്ടും: വെളിയം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുിപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായിരിക്കും നേടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. എല്‍ഡിഎഫിന് 111 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെളിയം.
എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭകള്‍ അധികാരത്തിലേറിയതിനു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് പരാജയപ്പെട്ടു. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടാന്‍ പോകുന്ന വിജയത്തിന്റെ സൂചനയാണ്.
എക്സ്പ്രസ് ഹൈവേ കേരളത്തിന് ആവശ്യമില്ല. പല രാജ്യങ്ങളിലെയും എക്സ്പ്രസ് ഹൈവേകളിലൂടെ താന്‍ യാത്ര ചെയ്തിട്ടുണ്ട്. അത്തരമൊരു എക്സ്പ്രസ് ഹൈവേ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമില്ല. കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് എക്സ്പ്രസ് ഹൈവേ യോജിച്ചതല്ല.
സിപിഐയും സിപിഎമ്മും തമ്മില്‍ യാതൊരു പ്രശ്നവുമില്ല. കരുണാകരന്‍ തന്റെ കുടുംബത്തിനു വേണ്ടി മാത്രം രാഷ്ട്രീയം ഉപയോഗിക്കുകയാണ്.
ജിം കൊണ്ട് ഇവിടെ എന്തു വ്യവസായമാണ് ഉണ്ടായത്? യുഡിഎഫ് സര്‍ക്കാര്‍ വന്‍പരാജയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications