അദ്വാനിയുടെ രഥയാത്ര തുടങ്ങി
രാജ്കോട്ട്: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി വ്യാഴാഴ്ച രാജ്കോട്ടില്‍ നിന്നും രഥയാത്ര തുടങ്ങി. അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിലെ ആറാമത്തെ രഥയാത്രയാണിത്.
അഞ്ചാഴ്ച നീണ്ടുനില്‍ക്കുന്ന രഥയാത്രക്ക് ആരംഭം കുറിക്കുന്ന റാലിയില്‍ പ്രസംഗിക്കവെ അദ്വാനി യുപിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇന്ത്യാ-യുഎസ് ആണവ കരാര്‍ അമേരിക്കയ്ക്ക് മുന്നിലുള്ള ഇന്ത്യയുടെ കീഴടങ്ങലാണെന്ന് അദ്വാനി പറഞ്ഞു.
തന്റെ യാത്രക്ക് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 10ന് അദ്വാനിയുടെയും രാജ്നാഥ്സിംഗിന്റെയും രഥയാത്രകള്‍ ദില്ലിയില്‍ സമാപിക്കും.












Click it and Unblock the Notifications