രാജ്നാഥിന്റെ രഥയാത്ര തടസപ്പെട്ടു
ദില്ലി: ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗിന്റെ രഥയാത്ര പുരിയില്‍ നിന്നും തുടങ്ങുന്നതിന് ജില്ലാ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതു കാരണം നേരത്തെ തീരുമാനിച്ചതു പോലെ വ്യാഴാഴ്ച രഥയാത്ര ആരംഭിക്കാനായില്ല.
പുരിയിലെ തെരുവീഥിയിലൂടെ ജഗന്നാഥന്റെ രഥയാത്രയല്ലാതെ മറ്റൊരു രഥയാത്രയും അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒറീസ അധികൃതര്‍ രാജ്നാഥ് സിംഗിന്റെ രഥയാത്രക്ക് അനുമതി നിഷേധിച്ചത്.
അധികൃതരുടെ ഈ നിലപാട് കാരണം പുരിയില്‍ നിന്നും രഥയാത്ര തുടങ്ങാനുള്ള തീരുമാനം ബിജെപിക്ക് ഉപേക്ഷിക്കേണ്ടിവരും. പകരം ഭുവനേശ്വറില്‍ നിന്നാവും രഥയാത്ര തുടങ്ങുന്നത്.
ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി പ്രശ്നം ചര്‍ച്ച ചെയ്തുവരികയാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.












Click it and Unblock the Notifications