രഹസ്യവിവരം ചോര്‍ത്തിയ മൂന്നു സൈനിക ഓഫീസര്‍മാര്‍ അറസ്റില്‍
ദില്ലി: നാവികസേനയുടെ വാര്‍ റൂമില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സിബിഐ മൂന്നു പേരെ അറസ്റ് ചെയ് തു.
നേരത്തെ പിരിച്ചുവിടപ്പെട്ട രണ്ട് സൈനിക ഓഫീസര്‍മാരും അറസ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 17 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.
കമാന്‍ഡര്‍ വി.റാണ, വി.കെ.ഝാ , കുല്‍ബുസ്ഥാന്‍ പരാഷര്‍ എന്നിവരാണ് അറസ്റിലായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.
ദില്ലി, ഗോവ, ചണ്ഡീഗഡ്, മുംബൈ തുടങ്ങിയ പതിനേഴിലേറെ കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. പ്രതിരോധ വകുപ്പ് കേസ് സിബിഐക്ക് കൈമാറി 45 ദിവസത്തിനു ശേഷമാണ് കേസ് രജിസ്റര്‍ ചെയ്തത്.
വളരെ പ്രധാന്യമേറിയ ഒരു പ്രതിരോധ കരാറുമായി ബന്ധപ്പെട്ടാണ് ചോര്‍ച്ച നടത്തിയത്. ഇതേക്കുറിച്ചന്വേഷിക്കാന്‍ ഒരു അന്വേഷണ സമിതിയെ നാവികസേന നിയമിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൂന്നു ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി പിരിച്ചുവിട്ടത്.












Click it and Unblock the Notifications