മേധാ പട്കറെ അറസ്റ് ചെയ്തു നീക്കി
ദില്ലി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദിറില്‍ നിരാഹാരം നടത്തിവരികയായിരുന്ന നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കറുടെ നില വഷളായതിനെ തുടര്‍ന്ന് അവരെ അറസ്റ് ചെയ്തു നീക്കി. മേധയെ ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
എട്ടു ദിവസമായി നിരാഹാരം നടത്തിവരികയായിരുന്ന മേധയുടെ ആരോഗ്യനില വഷളായിരുന്നു. നിരാഹാരം നിര്‍ത്തിവയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ബുധനാഴ്ചയും മേധ തള്ളിയതിനെ തുടര്‍ന്നാണ് രാത്രിയോടെ അറസ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മേധയോടൊപ്പം നിരാഹാരം നടത്തിവരികയായിരുന്ന രണ്ടു പേരെയും എഐഎംഎസിലേക്ക് മാറ്റിയിട്ടുണ്ട്.
നര്‍മദ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ മേധയെ അറസ്റ് ചെയ്യാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇവരെയും അറസ്റ് ചെയ്തു.
മേധയുടെ ആരോഗ്യനില ഗുരുതരമാണ്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചു.
നേരത്തെ മേധയുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്നും ഡാമിന്റെ ഉയരം കൂട്ടല്‍ നിര്‍ത്തിവയ്ക്കണമെന്നും മുന്‍പ്രധാനമന്ത്രിമാരായ വി.പി.സിംഗും ഐ.കെ.ഗുജ്റാളും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വൈകീട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം മേധയുടെ ആരോഗ്യനിലയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications